തൃശൂർ: ( www.truevisionnews.com ) സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ്.
പള്ളി കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ചാവക്കാട് പൊലീസാണ് ഭീഷണിയുമായി എത്തിയത്.
സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു ഭീഷണി മുഴക്കി പൊലീസെത്തിയത്.
പള്ളി വളപ്പിൽ കാരോൾ ഗാനം മൈക്കിൽ പാടരുതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ചരിത്രത്തിൽ ആദ്യമായാണ് പള്ളിയിൽ കരോൾ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.
കരോൾ മുടങ്ങിയതോടെ കമ്മിറ്റിക്കാർ സുരേഷ് ഗോപി എംപിയെ കാര്യങ്ങൾ ധരിപ്പിച്ചു. എസ്‌ഐക്ക് ഫോൺ കൊടുക്കാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ സംസാരിക്കാൻ തയ്യാറായില്ല എന്നും ആരോപണമുണ്ട്.
ശേഷം സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴും, പൊലീസ് കരോളിന് അനുമതി നൽകിയില്ല.
#Hungup #thrown #Complaint #police #stopped #singing #Christmas #carols #threatened